ഖത്തര്‍ ദേശീയ സുരക്ഷ നയത്തിന്റെ രണ്ടം ഘട്ടത്തിന് തുടക്കം

0
62

ദോഹ: ഖത്തര്‍ ദേശീയ സുരക്ഷാനയത്തിന്റെ രണ്ടാം കര്‍മ്മപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനി നിര്‍വ്വഹിച്ചു.

രാജ്യത്ത് 2022-ഓടെ റോഡ് അപകട മരണനിരക്ക് 130 ആയി കുറയ്ക്കുക, ഗുരുതര പരിക്കേല്‍ക്കുന്നത് കുറയ്ക്കുക, കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ 17 ശതമാനമാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളാണ് രണ്ടാം കര്‍മ്മ പദ്ധതി ലക്ഷ്യമിടുന്നത്.

ഒന്നാം കര്‍മ്മപദ്ധതി 62 ശതമാനവും പൂര്‍ത്തിയായി. 2017 ല്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി.