ടി.പി കേസിലെ പ്രതികള്‍ക്ക് സുഖ ചികിത്സ നല്‍കിയ സംഭവം; ജയില്‍  ഡിഐജി  റിപ്പോര്‍ട്ട് തേടി

0
67

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് സുഖ ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ ഡിഐജി റിപ്പോര്‍ട്ട് തേടി. ഇതോടൊപ്പം ആശുപത്രിയില്‍ തടവുകാര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാനും ആശുപത്രി രേഖകള്‍ പുറത്തുപോയത് അന്വേഷിക്കാനും ഡിഐജി നിര്‍ദ്ദേശം നല്‍കി.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രതികള്‍ക്ക് സുഖചികിത്സ നല്‍കിയത്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് ചികിത്സ അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കെ.കെ രമ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്ക് പരാതി നല്‍കും.