ദക്ഷിണാഫ്രിക്കയ്ക്ക് 135 റണ്‍സിന്റെ ഉജ്ജ്വല ജയം; പരമ്പര

0
60


സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 135 റണ്‍സിന്റെ ഉജ്ജ്വല ജയം. ജയിക്കാന്‍ 287 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 151 റണ്‍സെടുത്ത് പുറത്തായി. 47 റണ്‍സെടുത്ത രോഹിത് ശര്‍മയും 28 റണ്‍സെടുത്ത മുഹമ്മദ് ഷമിയും മാത്രമാണ് അല്പമെങ്കിലും പോരാട്ടവീര്യം കാണിച്ചത്. 19 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര റണ്ണൗട്ടായി. പാര്‍ത്ഥിവ് പട്ടേലും 19 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും ചേര്‍ന്ന് 54 റണ്‍സെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലുന്‍ഗി എന്‍ഗിഡി ആറ് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍

ഇന്ത്യ: 307, 151

ദക്ഷിണാഫ്രിക്ക: 335, 258

ജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് ജനവരി 24ന് ആരംഭിക്കും.