നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത്: നിലപാട് കടുപ്പിച്ച് പൊലീസ്

0
70

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്. നടിയുടെ ദൃശ്യങ്ങള്‍ ഒരു തരത്തിലും ദിലീപിന് കൈമാറരുതെന്നാണ് പൊലീസ് നിലപാട്. ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ദൃശ്യങ്ങള്‍ പുറത്തു പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊലീസ് നിലപാട്.

ഇരയെ അപമാനിക്കാനാണ് പ്രതിഭാഗം നീക്കമെന്ന് പൊലീസ് വിശദമാക്കി. കേസ് ദുര്‍ബലമാക്കാനുള്ള പ്രതിഭാഗം നീക്കമെന്നും പൊലീസ് കോടതിയെ അറിയിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനും തീരുമാനമായി.

രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് നടന്‍ ദിലീപ് കോടതിയിലെത്തിയിരുന്നു. ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നതെന്ന് ദിലീപ് ആരോപിക്കുന്നു. നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.