നമ്പര്‍ പ്ലേറ്റ് മാറ്റിയതിന്റെ പേരില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന് ബിജെപി നേതാവിന്റെ മര്‍ദ്ദനം

0
67

റാഞ്ചി: സ്വകാര്യവാഹനത്തിലെ നമ്പര്‍ പ്ലേറ്റ് മാറ്റിയതിന്റെ പേരില്‍ ഗതാഗത വകുപ്പ് ഓഫിസറെ മര്‍ദ്ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് ഓഫിസറെ തല്ലുന്ന വിഡിയോ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി. ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്ധാനി യാദവ് ആണ് അറസ്റ്റിലായത്.
ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ’20-പോയിന്റ് പ്രോഗ്രാ’മിന്റെ ജില്ലാ വൈസ് പ്രസിഡന്റാണ് യാദവ്. ഇതുമായി ബന്ധപ്പെട്ട നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനിടെ ജില്ലാ കലക്ടറേറ്റില്‍ വച്ചായിരുന്നു സംഭവം. നെയിം പ്ലേറ്റ് മാറ്റുന്നതിനു മുന്‍പ് എന്തുകൊണ്ട് നോട്ടിസ് നല്‍കിയില്ലെന്നു ചോദിച്ച് ലത്തേഹറിലെ ജില്ലാ ഗതാഗത വകുപ്പ് ഓഫിസറായ എഫ്.ബര്‍ലയെയാണു യാദവ് മര്‍ദ്ദിച്ചത്.

പരുക്കേറ്റ ബര്‍ല ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ യാദവിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്റെ അംഗരക്ഷകനെ മര്‍ദിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് ഈ സംഭവം.