നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ക്രമക്കേട്: കുവൈത്ത് മുന്‍ ആരോഗ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ശുപാര്‍ശ

0
48

കുവൈത്ത്: വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പരാതികളില്‍ മുന്‍ അരോഗ്യമന്ത്രിയെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന് ശുപാര്‍ശ. ആരോഗ്യമന്ത്രാലയത്തിലെ ഭരണപരമായ ക്രമക്കേടുകളെയും അഴിമതി ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റിയുടെതാണ് ശുപാര്‍ശ. 2013നും 2017നും ഇടയില്‍ ഇന്ത്യയില്‍ നിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ദിനാര്‍ കൈക്കൂലിയായി ആരോഗ്യമന്ത്രി വാങ്ങിയെന്നാണ് ആരോപണം.

ആരോഗ്യമന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറി, നഴ്‌സിങ് സര്‍വീസസ് ഡയറക്ടര്‍, കരാര്‍ ഒപ്പിട്ട കമ്പനികളുടെ ഡറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയും നടപടിക്ക് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേസ് പ്രോസിക്യൂഷനും അഴിമതി വിരുദ്ധ അതോറിറ്റിക്കും കൈമാറാനാണ് ശുപാര്‍ശയെന്ന് കമ്മിറ്റി പ്രതിനിധി സാദുന്‍ അല്‍ ഹമദ് എം.പി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിലെ ഏഴു വിഷയങ്ങളാണ് അന്വേഷണത്തിന് വിടാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.