പപ്പായ കൊണ്ട് നടൻ കലിംഗ ശശിയുടെ രൂപം നിർമിച്ച് ഡാവിഞ്ചി സുരേഷ്

0
149


പപ്പായ കൊണ്ട് നടൻ കലിംഗ ശശിയുടെ രൂപം നിർമിച്ച് ഡാവിഞ്ചി സുരേഷ്. ശിൽപിയും ചിത്രകാരനുമാണ് ഡാവിഞ്ചി സുരേഷ്. പുതിയ പരീക്ഷണങ്ങൾ തേടുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവാണ് അദ്ദേഹം.

പെൻസിലും പേനയും ബ്രഷും ഒഴിവാക്കി വിരലുകൾ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രങ്ങള്‍ വരച്ചെടുക്കുന്നത്. വീടി​ന്‍റെ ചുമരിൽ അക്രിലിക് കളർ ഉപയോഗിച്ച് അര മണിക്കൂർ കൊണ്ട് സുരേഷ് കഥകളി ചിത്രം പൂർത്തിയാക്കി. ചിത്രകലയിലും ശിൽപ നിർമാണത്തിലും വിസ്മയമായി മാറുന്ന സുരേഷ് ഇൗയിടെ കാപ്പിപ്പൊടി കൊണ്ട് ചിത്രം വരക്കുകയുണ്ടായി. വെള്ളത്തിൽ വരച്ച ചിത്രമായിരുന്നു മറ്റൊരു അത്ഭുതം. ഇങ്ങനെ വരയില്‍ അത്ഭുതം തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്.

കളിമണ്ണില്‍ ഗാന്ധിജിയുടെ പ്രതിമയും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. മൂന്നടിയോളം ഉയരമുള്ള പ്രതിമ ഫൈബറിൽ നിർമിക്കാനാണ് ഉദ്ദേശിച്ചത്. ഇതി​ന്‍റെ ആദ്യ ഘട്ടമെന്ന നിലയിലാണ് കളിമണ്ണിൽ ഗാന്ധിജിയുടെ അർധകായ പ്രതിമ രൂപകൽപന ചെയ്തത്.

പപ്പായ കൊണ്ട് നടൻ കലിംഗ ശശിയുടെ രൂപമാണ് ഇപ്പോള്‍ ഡാവിഞ്ചി സുരേഷ് ഉണ്ടാക്കിയിരിക്കുന്നത്. വീഡിയോ കാണാം.