പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ്

0
41

ശ്രീനഗര്‍: വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിവെയ്പ് നടത്തി. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് പരിക്കേറ്റു. സൈന്യം ഉടന്‍തന്നെ തിരിച്ചടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലാക്കി.

ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ് രാത്രി വൈകിയും തുടര്‍ന്നു. കഴിഞ്ഞ ദിവസം പൂഞ്ചില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്ക് സൈന്യത്തിലെ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. മേജര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരാണു കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായാണു പാകിസ്താന്‍ ഇന്നലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ് നടത്തിയത്.