പ്രണവ് മോഹന്‍ലാലിന്റെ നായക അരങ്ങേറ്റത്തിന് ആശംസകളുമായി മമ്മൂട്ടി

0
94

പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റത്തിനും ആദ്യ ചിത്രമായ ആദിക്കും എല്ലാ ആശംസകളും നേര്‍ന്ന് മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മോഹന്‍ലാലിനും പ്രണവിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് മമ്മൂട്ടി സ്നേഹാംശംസകള്‍ നേര്‍ന്നിരിക്കുന്നത്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന പ്രണവിന്റെ, ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ സിനിമാലോകത്തേക്കുള്ള കടന്നുവരവിന് എല്ലാ ആശംസകളും. ഞങ്ങളെ സംബന്ധിച്ച് അപ്പു ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന ഞങ്ങളുടെ സ്വന്തം കുട്ടിയാണ്. ഇപ്പോഴവന്‍ വളര്‍ന്ന് നല്ലൊരു ചെറുപ്പക്കാരനായിരിക്കുന്നു, കഴിവും സൗന്ദര്യവും കൊണ്ട് അവന്‍ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കും. ആദി എന്ന സിനിമയ്ക്കും അപ്പുവിനും ഒപ്പം അവന്റെ പ്രിയപ്പെട്ട അച്ഛനുമമ്മയുമായ ഞങ്ങളുടെ ലാലിനും സുചിക്കും എല്ലാ ആശംസകള്‍; മമ്മൂട്ടി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു…

മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്