ബാര്‍കോഴ: കെ. എം മാണിക്കെതിരെ തെളിവുണ്ടോയെന്ന് ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്ന് ഡിജിപി

0
54

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ. എം മാണിക്കെതിരെ തെളിവുണ്ടോയെന്ന് ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി അനുവദിച്ച സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ കോഴക്കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ കോടതിയെ അറിയിച്ചിരുന്നു. തെളിവുകള്‍, ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ തുടങ്ങിയവയാണ് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയത്. 30 ദിവസം അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനും 15 ദിവസം രേഖകള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാണ് കോടതി അനുവദിച്ചിരിക്കുന്നത്.