ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാം, ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം: പി.സി.ജോര്‍ജ്

0
46

കൊച്ചി: സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍   ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നതായുള്ള  വാര്‍ത്തയില്‍ പ്രതികരണവുമായി പി.സി.ജോര്‍ജ്. ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്നും ജനങ്ങള്‍ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ബാര്‍ കോഴക്കേസിലെ അന്തിമ റിപ്പോര്‍ട്ടിലാണ് തെളിവുകളില്ലെന്ന് വിജിലന്‍സ് അറിയിച്ചത്. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതിയില്‍ വിജിലന്‍സ് അറിയിച്ചു.