മാതൃഭാഷയുടെ പ്രചരണാര്‍ത്ഥം എഴുത്തച്ഛന്‍ നാടകം അരങ്ങിലെത്തി

0
157

മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്റെ ജീവിതം പ്രേമയമാക്കിയ എഴുത്തച്ഛന്‍ നാടകം അരങ്ങിലെത്തി. ടാഗോര്‍ തിയേറ്ററിലെ നിറഞ്ഞ സദസ്സിലേക്ക് എഴുത്തച്ഛന്‍ എത്തിച്ചത് മാതൃഭാഷയുടെ പ്രചരാണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ്. മീനമ്പലം സന്തോഷ് ആണ്‌ നാടകം സംവിധാനം ചെയ്തത്‌. രചന മുഹാദ് വെമ്പായം.

എഴുത്തച്ഛന്റെ ജീവിതവും സംഭാവനകളും പ്രമേയമാക്കിയാണ് നാടകം അരങ്ങിലെത്തിച്ചത്. അമ്മാവന്റെ കീഴില്‍ അക്ഷരം പഠിച്ചു തുടങ്ങുന്ന രാമാനുജന്‍ ഒടുവില്‍ അമ്മാവനെപ്പോലും അത്ഭുതപ്പെടുത്തുന്ന കവിയായി മാറുന്നു. എഴുത്തച്ഛന്റെ ജീവിത സംഘര്‍ഷങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം.

ഗായകരുടെയും സംഗീത സംവിധായകരുടെയും കൂട്ടായ്മയോടു കൂടിയാണ് നാടകം അരങ്ങിലെത്തിച്ചത്. 19 പ്രശസ്ത കവികളുടെ വരികൾ, 25 സംഗീത സംവിധായകരുടെ ഈണം, 30 ഗായകരുടെ ആലാപനം. പിന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രംഗകാഴ്ചകൾ. അങ്ങനെ ലോകനാടക ചരിത്രത്തിൽ തന്നെ മലയാളത്തിൻറെ വിരൽപ്പാട് പതിപ്പിക്കുകയാണ് ‘എഴുത്തച്ഛൻ’.