മോദിയും നെതന്യാഹുവും പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി ഗുജറാത്തില്‍ വന്‍ സുരക്ഷ

0
49

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി ഗുജറാത്തില്‍ വന്‍ സുരക്ഷ. വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെ 14 കിലോമീറ്ററാണ് റോഡ് ഷോ.

സ്‌പെഷ്യല്‍ കമാന്‍ഡോസ്, പോലീസ്, ബോംബ് സ്‌ക്വാഡ്, തുടങ്ങിയവരാണ് സുരക്ഷ ഒരുക്കുന്നത്. സുരക്ഷയുടെ ഭാഗമായി സബര്‍മതി നദിയിലും ഉന്നത ഉദ്യോഗസ്ഥര്‍ ബോട്ടുകളിലും പട്രോളിംഗ് നടത്തും.