മോസ്‌കോയില്‍ കഴിഞ്ഞ ഡിസംബറില്‍ സൂര്യപ്രകാശം ലഭിച്ചത് വെറും ആറ് മിനിട്ട്

0
62

ചരിത്ത്രിലെ ഇരുണ്ട ഡിസംബറായിരുന്നു 2017ല്‍ മോസ്‌കോ കടന്നുപോയത്. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും സൂര്യപ്രകാശം ലഭിച്ചിരുന്ന ഇവിടെ വെറും ആറ് സെക്കന്‍ഡ് മാത്രമാണ് കഴിഞ്ഞ മാസം സൂര്യന്‍ ഉദിച്ചത്. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ദി മെറ്ററോളജിക്കല്‍ സ്റ്റേഷനാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2000ത്തിലായിരുന്നു ഇതിന് സമാനമായ അവസ്ഥ മോസ്‌കോയിലുണ്ടായിരുന്നത്. അന്ന് വെറും മൂന്ന് മണിക്കൂര്‍ മാത്രമായിരുന്നു ഇവിടെ സൂര്യന്‍ ദൃശ്യമായിരുന്നത്.

ഇവിടെ ഉണ്ടാകാറുള്ള ശരാശരി ഊഷ്മാവിനേക്കാള്‍ താപനില വര്‍ധിച്ചതാണ് ഈ അവസ്ഥക്ക് വഴിയൊരുക്കിയതെന്നാണ് റഷ്യന്‍ മെറ്ററോളജിക്കല്‍ സെന്ററിലെ തലവനായ റോമന്‍ വില്‍ഫ്രന്‍ഡ് പറയുന്നത്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങള്‍ ഉള്ള രാജ്യമാണ് റഷ്യ.

വിദൂരസ്ഥമായ റഷ്യന്‍ പ്രദേശമായ യാകുടിയയില്‍ ചൊവ്വാഴ്ച താപനില മൈനസ് 67 ഡിഗ്രി വരെ താഴ്ന്നിരുന്നു. മോസ്‌കോയില്‍ നിന്നും 3000 മൈലുകള്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന യാകുടിയയില്‍ വിദ്യാര്‍ത്ഥികള്‍ സാധാരണ സ്‌കൂളില്‍ പോകുന്നത് മൈനസ് 40 ഡിഗ്രി തണുപ്പിലാണ്. എന്നാല്‍ ചൊവ്വാഴ്ച ഊഷ്മാവ് അതിലും താഴ്ന്നതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിരുന്നു.

ഇവിടെ ഈ ആഴ്ചയിലെ ചില ദിവസങ്ങളില്‍ താപനില മൈനസ് 62 ഡിഗ്രിയുമായിരുന്നു. ഇവിടെ ഇതിന് മുമ്പ് 1933ലായിരുന്നു താപനില ഇത്രയും താഴ്ന്നിരുന്നത്. ഇതിനെ തുടര്‍ന്ന് എല്ലാ തരത്തിലുമുള്ള ഗതാഗതസംവിധാനങ്ങള്‍ക്കും കടുത്ത ബുദ്ധിമുട്ടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.