റേഞ്ച് റോവറിന്റെ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

0
72

റേഞ്ച് റോവറിന്റെ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഇവോഖിന്റെ ആറാം വാര്‍ഷികം അനുസ്മരിച്ചാണ് സ്‌പേഷ്യല്‍ എഡിഷനെ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ ബോഡി സ്റ്റൈല്‍ കിറ്റ്, ബോഡി കളേര്‍ഡ് ലോവര്‍ ബോഡി ക്ലാഡിംഗ്, ഗ്രാഫൈറ്റ് അറ്റ്‌ലസ് ഗ്രില്‍, ഫെന്‍ഡര്‍ വെന്റ്, ടെയില്‍ഗേറ്റ് ബാഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍.

ഇവയ്ക്ക് പുറമെ ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള 18′ അലോയ് വീലുകള്‍, കര്‍പ്പാത്തിയന്‍ ഗ്രേ കോണ്‍ട്രാസ്റ്റ് റൂഫ്, മൂന്ന് എക്സ്റ്റീരിയര്‍ നിറഭേദങ്ങള്‍ എന്നിവയും സ്‌പെഷ്യല്‍ എഡിഷന്റെ ഫീച്ചറാണ്.

2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ ലാന്‍ഡ്മാര്‍ക്ക് എഡിഷനിലേത്. 117bhp കരുത്തും 430 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. 50.20 ലക്ഷം രൂപയാണ് റേഞ്ച് റോവര്‍ ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില.