ലോകം കണ്ട മഹത് പ്രവാചകരില്‍ ഒരാളാണ് മഹാത്മാഗാന്ധി: നെതന്യാഹു

0
51

അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനം നടത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ഗുജറാത്തില്‍ വന്‍ വരവേല്‍പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും നെതന്യാഹുവും ചേര്‍ന്നുള്ള റോഡ് ഷോയും നടന്നു. റോഡ് ഷോയോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയും ഉറപ്പാക്കിയിരുന്നു.

അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ റോഡ്‌ഷോ എട്ടു കിലോമീറ്റര്‍ പിന്നിട്ട് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ അവസാനിച്ചു. യാത്രയ്ക്കിടയില്‍ അന്‍പതിടങ്ങളില്‍ പ്രത്യേക വേദികളില്‍ പരിപാടികളും സംഘടിപ്പിച്ചിരുന്നു. നെതന്യാഹുവിനൊപ്പം ഭാര്യ സൈറയുമുണ്ടായിരുന്നു.

Related image

സബര്‍മതി ആശ്രമത്തിലേക്കുള്ള യാത്ര ഏറെ പ്രചോദനം പകരുന്നതായിരുന്നു എന്ന് നെതന്യാഹു സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു. ലോകം കണ്ട മഹത് പ്രവാചകരില്‍ ഒരാളായിരുന്നു മഹാത്മാഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. 20 മിനിറ്റോളം ആശ്രമത്തില്‍ ചെലവിട്ടാണ് നെതന്യാഹും ഭാര്യയും മടങ്ങിയത്. ഗുജറാത്തിലെ പട്ടംപറത്തല്‍ ഉത്സവം അവസാനിച്ച സമയത്തായിരുന്നു ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. മോദി സമ്മാനിച്ച പട്ടങ്ങള്‍ നെതന്യാഹുവും ഭാര്യയും ചേര്‍ന്ന് പറത്തുകയും ചെയ്തു.