ഹരിയാനയില്‍ 15കാരി കൂട്ടമാനഭംഗത്തിനിരായി കൊല്ലപ്പെട്ട സംഭവം: സംശയിക്കപ്പെട്ട വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

0
67

ചണ്ഡീഗഢ്: ഹരിയാനയില്‍ പതിനഞ്ചുവയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന പന്ത്രണ്ടാം ക്ലാസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ജ്യോതിസറിലെ ഭക്ര കനാലിനു സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

നഗ്നമായി കണ്ടെത്തിയ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. മൃതദേഹത്തിന് നാലു മുതല്‍ അഞ്ചു ദിവസം വരെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

കുരുക്ഷേത്ര സ്വദേശിനിയായ പതിനഞ്ചുകാരി ശനിയാഴ്ചയാണ് കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണതാകുന്നതിന് മുന്‍പ് പെണ്‍കുട്ടി ഇയാളോടൊപ്പാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ മാതപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ സംശയിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.