2.0യുടെ വിതരണാവകാശം സ്വന്തമാക്കി ആഗസ്റ്റ് സിനിമാസ്

0
43

ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 2.0യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ആഗസ്റ്റ് സിനിമാസ്. 16 കോടി രൂപയ്ക്കാണ് വിതരണം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.

കേരളത്തിലെ രണ്ട് പ്രമുഖ നിർമാണ കമ്പനികൾ 13 കോടിയും 14 കോടിയും നൽകാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നെങ്കിലും ആഗസ്റ്റ് സിനിമയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

ഏകദേശം 50 കോടി കളക്ഷനാണ് കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 27നാണ് 2.0 റിലീസിനെത്തുന്നത്.

 

കേരളത്തിൽ അന്യഭാഷ ചിത്രങ്ങൾ കോടികൾ ലാഭം നേടുന്നുണ്ട്.വിക്രം ചിത്രം ഐ തുടങ്ങി വിജയ് ചിത്രം മെർസൽ വരെ കേരളത്തിൽ സൂപ്പർഹിറ്റായിരുന്നു. നിലവിൽ അന്യഭാഷ ചിത്രങ്ങളിലെ ആദ്യദിന കലക്ഷനിൽ ബാഹുബലി 2 ആണ് മുന്നിൽ.

രജനീകാന്ത്-അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽതന്നെ വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.

ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിലിറങ്ങിയ യന്തിരൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിൽ വില്ലന്റെ വേഷമാണ് അക്ഷയ് കുമാറിന്റേത്. അക്ഷയ്‌യുടെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രമാണ് 2.0. ആമി ജാക്സൺ ആണ് ചിത്രത്തിലെ നായിക.

15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജാപ്പനീസ്, ചൈനീസ്, കൊറിയൻ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.