2017 ല്‍ അബുദാബിയില്‍  റോഡപകടങ്ങളില്‍ മരിച്ചത് 199 പേര്‍

0
57

അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ 199 പേര്‍ റോഡപകടങ്ങളില്‍ മരിച്ചതായി അബുദാബി പോലീസ് അറിയിച്ചു. 49 ലക്ഷം ഗതാഗത നിയമലംഘനങ്ങളാണ് രാജ്യത്ത് നടന്നത്.

റോഡപകടങ്ങളില്‍ 149 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍ 2016നെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിലും ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തിലും 2017ല്‍ കുറവുണ്ടായി. 2016 ല്‍ 289 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കല്‍, റോഡ് ലൈന്‍ മാറ്റല്‍ തുടങ്ങിയവയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദാഹിരി പറഞ്ഞു. അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഈ വര്‍ഷവും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.