അണ്ടർ 19 ലോകകപ്പ്: അട്ടിമറി തുടർന്ന് അഫ്ഗാനിസ്ഥൻ

0
45

ക്രൈ​​സ്റ്റ്ച​​ർ​​ച്ച്: പാകിസ്ഥാൻ പിന്നാലെ അ​​ഫ്ഗാ​​ൻ കു​​ട്ടിപുലികൾ ​​ ശ്രീ​​ല​​ങ്ക​​യെ​​യും തോ​​ല്പി​​ച്ച് ക്വാ​​ർ​​ട്ട​​റി​​ൽ സ്ഥാ​​ന​​മു​​റ​​പ്പി​​ച്ചു. 32 റ​​ണ്‍​സി​​നാ​​ണ് ഏ​​ഷ്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ പു​​തു​​ശ​​ക്തി​​ക​​ളു​​ടെ ജ​​യം. സ്കോ​​ർ: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 284-7, ശ്രീ​​ല​​ങ്ക 202.മഴയെ തുടർന്ന് ശ്രീലങ്കയുടെ വി​​ജ​​യ​​ല​​ക്ഷ്യം 38 ഓ​​വ​​റി​​ൽ 235 റ​​ണ്‍​സാ​​ക്കി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ 37.3 ഓ​​വ​​റി​​ൽ ല​​ങ്ക 202 റ​​ണ്‍​സി​​ന് ഓ​​ൾ​​ഒൗ​​ട്ടാ​​യി.

ഗ്രൂ​​പ്പ് എ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​വും തോ​​റ്റ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പു​​റ​​ത്താ​​യി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 76 റ​​ണ്‍​സി​​നാ​​ണ് ക​​രീ​​ബി​​യ​​ൻ യു​​വ​​നി​​ര കീ​​ഴ​​ട​​ക്കി​​യ​​ത്. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ട്ടു​​വി​​ക്ക​​റ്റി​​ന് 282 റ​​ണ്‍​സെ​​ടു​​ത്ത​​പ്പോ​​ൾ വി​​ൻ​​ഡീ​​സ് 206ന് ​​എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി.

ബംഗ്ലാദേശിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ഇംഗ്ലണ്ടിനു ഗ്രൂപ്പ് സി മത്സരത്തില്‍ രണ്ടാം ജയം സ്വാന്തമാക്കി. ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കവും മോശമായിരുന്നു. 49/3 എന്ന നിലയില്‍ നിന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനു രണ്ടാം ജയം നേടിക്കൊടുത്തത്. ഹാരി ബ്രൂക്ക് 84 പന്തില്‍ നിന്ന് 102 റണ്‍സ് നേടിയപ്പോള്‍ യുവാന്‍ വുഡ്സ് 48 റണ്‍സ് നല്‍കി ക്യാപ്റ്റനു മികച്ച പിന്തുണ നല്‍കി. 128 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് സഖ്യം നാലാം വിക്കറ്റില്‍ ഇംഗ്ലണ്ടിനായി നേടിയത്.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഓ​​സ്ട്രേ​​ലി​​യ സിം​​ബാ​​ബ്‌വെയെയും ന്യൂ​​സി​​ല​​ൻ​​ഡ് കെ​​നി​​യ​​യെും തോ​​ല്പി​​ച്ചു.