അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

0
38

ജമ്മു: ആര്‍.എസ് പുര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ വെടി വെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് പാക് ഭാഗത്തുനിന്ന് ഇന്ത്യയിലെ ജനവാസ മെഖലകളിലേക്ക് വെടിവയ്പ്പുണ്ടായത്.

ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ജമ്മു അഡീഷണല്‍ കമ്മീഷണര്‍ അരുണ്‍ മന്‍ഹാസ് അറിയിച്ചു.