ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ട്രസ്റ്റിന്റെ യോഗത്തില്‍ മോഹന്‍ലാല്‍

0
92

കൊച്ചി: ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം ആലുവയില്‍ ആര്‍.എസ്.എസ് സംഘ്ചാലക് പിഇബി മേനോന്റെ വീട്ടില്‍ നടന്ന യോഗത്തിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. സംവിധായകന്‍ മേജര്‍ രവിയും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് വിശ്വശാന്തി ട്രസ്റ്റ്. ഇതിന്റെ ഭാരവാഹികളെല്ലാം സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു