ആറു ലക്ഷം രൂപയ്ക്കു മുകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക 

0
81

മുംബൈ: ഇനി മുതല്‍ ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണാഭരണങ്ങളും ആഢംബര വസ്തുക്കളും വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത്തരത്തിലുള്ള നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരെ നിരീക്ഷിക്കുന്നതു വഴി കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.