ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0
40

കണ്ണൂര്‍: ഐഎസില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ വളപട്ടണം സ്വദേശിയായ അബ്ദുള്‍ മനാഫ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്കാണ് വിവരം ലഭിച്ചത്.

സുഹൃത്തായ ഖയൂം ആണ് മനാഫിന്റെ മരണം സംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം നല്‍കിയത്. കഴിഞ്ഞ നവംബറില്‍ സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ മനാഫ് കൊല്ലപ്പെട്ടതായാാണ് വിവരം. എന്‍.ഐ.എ അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്.
2009-ല്‍ വളപട്ടണം കുന്നുംകൈയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മനാഫ്. പിന്നീട് ഇയാള്‍ ഇന്ത്യ വിടുകയും സിറിയയിലേയ്ക്ക് പോയി ഐഎസില്‍ ചേരുകയുമായിരുന്നു.