ഐഎസ്എൽ മത്സര ക്രമത്തേ വിമര്‍ശിച്ച് ഡേവിഡ് ജെയിംസ്

0
64

ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് നിര്‍ഭാഗ്യകരമായി തോറ്റതിന് പിന്നാലെ ഐഎസ്എൽ മത്സര ക്രമത്തേ വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ലീഗില്‍ മൂന്ന് ടീമുകള്‍ 9 മത്സരങ്ങള്‍ മാത്രം കളിച്ചപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങള്‍ കളിച്ചത് എങ്ങനെയെന്ന് മനസ്സിലായില്ല എന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

അതേസമയം ജംഷഡ്പൂരിനെതിരെ പരാജയപ്പെട്ടത് മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ വഴങ്ങി തിരിച്ചടിയായതിനാലാണെന്നും ജെയിംസ് വ്യക്തമാക്കി. മത്സരത്തിന്റെ 22-ാമത്തെ സെക്കന്‍ഡില്‍ ജെറിയുടെ ഗോളില്‍ കേരളം ലീഡ് വഴങ്ങിയിരുന്നു. തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ രണ്ടാമത്തെ ഗോളും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമില്‍ സിഫ്നിയോസ് ഒരു ഗോള്‍ മടക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

മത്സരം തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് ടീമിനെ അഭിന്ദിക്കാനും കോച്ച് മറന്നില്ല. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും ഗോള്‍ തിരിച്ചടിച്ച് മത്സരം അവസാനിപ്പിക്കാനായത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു. വിശ്രമമില്ല യാത്ര ബ്ലാസ്റ്റേഴ്‌സിനെ വലച്ചതായും ജെയിംസ് പറയുന്നു.