ഓസ്ട്രേലിയൻ ഓപ്പണ്‍: മരിയ ഷറപ്പോവ മൂന്നാം റൗണ്ടിൽ

0
34

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിലെ വനിതാ സിംഗിൾസിൽ റഷ്യയുടെ മരിയ ഷറപ്പോവ മൂന്നാം റൗണ്ടിൽ കടന്നു. റൊഡ് ലാവെർ അരീനയിൽ നടന്ന മത്സരത്തിൽ 6-1, 7-6 എന്ന സ്കോറിനായിരുന്നു ഷറപ്പോവയുടെ ജയം.
ലത്വിയ താരം അനസ്താവിയ സെവസ്തോവയെ മുട്ടുകുത്തിച്ചാണ് ഷറപ്പോവയുടെ മുന്നേറ്റം.
ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് ആരോപണത്തെത്തുടർന്ന് 15 മാസത്തെ വിലക്ക് നേരിട്ട് ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ ഷറപ്പോവ ജർമനിയുടെ തത്യാന മരിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ആദ്യ മൽസരംവിജയിച്ചത്.

അതെ സമയം മുന്‍ ലോക ഒന്നാം നമ്പർ താരവും വിംബിള്‍ഡണ്‍ ജേതാവുമായ മുഗുരൂസ മൂന്നാം സീഡ് ഗാര്‍ബിന്‍ പുറത്തായി . ഇന്ന് നടന്ന മത്സരത്തില്‍ ലോക റാങ്കിംഗില്‍ 82ാം സ്ഥാനത്തുള്ള സു-വെയ് സിയയോടാണ് താരം അടിയറവ് പറഞ്ഞത്. രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളിലായിരുന്നു തോല്‍വി. സ്കോര്‍: 7-6, 6-4.