ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ൺ: റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടിൽ

0
56

മെൽബൺ: അ​​ർ​​ജന്‍റൈൻ താ​​രം ലി​​യ​​നാ​​ർ​​ഡോ മേ​​യ​​റെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി​​യ​​ത്. 6-3, 6-4, 7-6 എ​​ന്ന സ്കോ​​റി​​നാ​​യി​​രു​​ന്നു സ്പാ​​നി​​ഷ് താ​​ര​​ത്തി​​ന്‍റെ വി​​ജ​​യം.

അ​​ഞ്ചു സെ​​റ്റു നീ​​ണ്ട മ​​റ്റു പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ഫ്ര​​ഞ്ച് താ​​രം ജോ ​​വി​​ൽ​​ഫ്ര​​ഡ് സോം​​ഗ, ക്രോ​​യേ​​ഷ്യ​​യു​​ടെ ബി​​ഗ് സേ​​ർ​​വ​​ർ ഇ​​വോ കാ​​ർ​​ലോ​​വി​​ച് ല​​ക്സം​​ബ​​ർ​​ഗി​​ന്‍റെ ഗൈ​​ൽ​​സ് മു​​ള്ള​​ർ എ​​ന്നി​​വ​​ർ വി​​ജ​​യം ക​​ണ്ടു. സോം​​ഗ ക​​നേ​​ഡി​​യ​​ൻ കൗ​​മാ​​ര​​താ​​രം ഡെ​​നീ​​സ് ഷാ​​പോ​​വ​​ലോ​​വി​​നെ 3-6, 6-3,1-6, 7-6, 7-5 എ​​ന്ന സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​. ജാ​​പ്പ​​നീ​​സ് താ​​രം യൂ​​ച്ചി സു​​ഗി​​ത​​യ്ക്കെ​​തി​​രേ 7-6, 6-7, 7-5, 4-6, 12-10 എ​​ന്ന സ്കോ​​റി​​നാ​​ണ് കാ​​ർ​​ലോ​​വി​​ക് ജ​​യി​​ച്ച് ക​​യ​​റി​​യ​​ത്.