കുവൈത്ത് എയര്‍ ഷോയ്ക്ക് തുടക്കം

0
56

കുവൈത്ത്: ആകാശ വിസ്മയങ്ങളുടെ കാഴ്ചയൊരുക്കി പ്രഥമ കുവൈത്ത് എയര്‍ ഷോയ്ക്ക് തുടക്കമായി. അമീരി ദിവാന്‍ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ അബ്ദുല്ല അല്‍ മുബാറക് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി വിവിധ വിമാനകമ്പനികളും വ്യോമയാന സ്ഥാപനങ്ങളും സൈനിക ഏജന്‍സികളും ഉല്‍പ്പടെ 140 സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

വിമാനങ്ങള്‍ മുതല്‍ എയര്‍ അംബുലന്‍സും ഹെലികോപ്റ്ററുകളും പ്രദര്‍ശനത്തിനുണ്ട്. ഇതിനുപുറമെ ആകാശ യാത്രയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.