കെഎസ്ആര്‍ടിസിയില്‍ ഒരു മാസത്തെ പെന്‍ഷന്‍ ഇന്ന് നല്‍കിയേക്കും

0
32

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ര്‍ടിസി​യി​ല്‍ ഒ​രു​മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ ഇന്ന് വി​ത​ര​ണം​ ചെ​യ്​​തേ​ക്കും. സ​ര്‍​ക്കാ​ര്‍ 60 കോ​ടി ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.  ഒ​രു​മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​മെ​ങ്കി​ലും പ്ര​ശ്​​ന​ത്തി​ന്​ പൂ​ര്‍​ണ​മാ​യ പ​രി​ഹാ​രം​കാ​ണാ​തെ സ​മ​ര​ത്തി​ല്‍​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പെ​ന്‍​ഷ​ന്‍​കാ​രു​ടെ സം​ഘ​ട​ന​ക​ള്‍.

പെ​ന്‍​ഷ​ന്‍ കു​ടി​ശിക അ​ഞ്ച് മാ​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെഎ​സ്​ആ​ര്‍​ടി​സി സ​ര്‍​ക്കാ​റി​നോ​ട് ചൊ​വ്വാ​ഴ്ച ധ​ന​സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇന്ന് രാ​വി​ലെ കെഎ​സ്ആ​ര്‍ടിസി​ക്ക്​ ഫ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. കെ​എ​സ്​ആ​ര്‍​ടിസി​ക്കു​ള്ള ബ​ജ​റ്റ്​ വി​ഹി​ത​വും പ​ദ്ധ​തി വി​ഹി​ത​വു​മെ​ല്ലാം തീ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാങ്കേ​തി​ക​ത്വ​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണ്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

അതേസമയം പൂര്‍ണമായും പ്രശ്നപരിഹാരം കാണാതെ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ പെന്‍ഷന്‍കാരുടെ സംഘടനകള്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. 45 ദി​വ​സ​മാ​യി വി​വി​ധ രീ​തി​യി​ല്‍ സ​മ​ര​രം​ഗ​ത്തു​ള്ള ഇ​വ​ര്‍ ഇൗ​മാ​സം 25ഒാ​ടെ നി​യ​മ​സ​ഭ മാ​ര്‍​ച്ച​ട​ക്കം പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. ​ശേ​ഷി​ക്കു​ന്ന നാ​ല്​ മാ​സ​ത്തെ പെ​ന്‍​ഷ​ന്റെ കാ​ര്യ​ത്തി​ല്‍ മാ​നേ​ജ്​​മെന്റോ സ​ര്‍​ക്കാ​റോ ഒ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.