കൊല്ലത്ത് പതിനാലുകാരന്റെ കൊലപാതകം: സ്വത്തുതർക്കമല്ലന്ന് കുട്ടിയുടെ മുത്തച്ഛൻ

0
57

കുണ്ടറ: കൊല്ലത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്ന് നിഗമനം. കൊലപാതകം ആസൂത്രിതമല്ലെന്നാണു പൊലീസ് വിലയിരുത്തൽ. അതെ സമയം കൊലയ്ക്കു കാരണം സ്വത്തുതർക്കമാണെന്ന മൊഴി ജോബിന്റെ പിതാവ് തള്ളി.

മക്കളുമായി സ്വത്തുതർക്കമൊന്നും നിലവിലില്ല. സ്വത്തുക്കൾ മകന്റെ പേരിൽലാണ് എഴുതി വച്ചിരിക്കുന്നത്. ജോബോ ജയമോളോ സ്വത്തുക്കൾ ആവശ്യപ്പെട്ടിരുന്നില്ല. ജയമോൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ഭർതൃപിതാവ് പറഞ്ഞു. വസ്തുതർക്കത്തിന്റെ പേരിലാണ് ജിത്തുവിനെ കൊലപ്പെടുത്തിയതെന്നാണ് ജയമോൾ മൊഴി നൽകിയിരുന്നത്.