കോഹ്‌ലി ക്രിക്കറ്റർ ഓഫ് ദി ഇയർ

0
56

ഐസിസി ക്രിക്കറ്റർഓഫ് ദി ഇയർ ആയി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു.മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും വിരാട് കോഹ്‌ലി സ്വാന്തമാക്കി.
2016 സെപ്റ്റംബർ 21 മുതൽ 2017 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരം കോഹ്‍ലിയെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്. 2012ലും കോഹ്‍ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരേവർഷം തന്നെ രണ്ടു പുരസ്കാരങ്ങൾ നേടുന്ന എട്ടാമത്തെ താരമാണു കോഹ്‍ലി. രാഹുൽ ദ്രാവിഡ് (2004), ജാക്ക് കാലിസ് (2007), റിക്കി പോണ്ടിങ് (2006), കുമാർ സംഗക്കാര (2012), മൈക്കൽ ക്ലാർക്ക് (2013), മിച്ചൽ ജോൺസൺ (2014), സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണു മറ്റുള്ളവർ.

മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സ്വാന്തമാക്കിയപ്പോൾ മികച്ച ടി-20 താരമായി ഇന്ത്യയുടെ യൂസ് വേന്ദ്ര ചാഹലിനെയും തെരഞ്ഞെടുത്തു.

മറ്റു പുരസ്കാരങ്ങൾ:

വനിതാ ഏകദിന ക്രിക്കറ്റർ: സൂസി ബെയ്റ്റ്സ് (ന്യൂസീലൻഡ്)

വനിത ട്വന്റി20 ക്രിക്കറ്റർ: സൂസി ബെയ്റ്റ്സ് (ന്യൂസീലൻഡ്)

എമർജിങ് ക്രിക്കറ്റർ: ഹസൻ അലി (പാക്കിസ്ഥാൻ)

ഐസിസി അസോസിയേറ്റ്, അഫിലിയേറ്റ് ക്രിക്കറ്റർ: റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ്: അന്യ ഷ്രംബ്സോൽ (ഇംഗ്ലണ്ട്)

മികച്ച അംപയർ: മറായിസ് ഇറാസ്മൂസ് (ദക്ഷിണാഫ്രിക്ക)