ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ല: പിണറായി വിജയന്‍

0
45

കൊച്ചി: ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ ഒരുകാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സിപിഎം എറണാകുളം ജില്ലാസമ്മേളനത്തിന്റെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പിണറായി വിജയന്‍ പറഞ്ഞു. കളമശേരി ഏരിയസെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് പൊതുചര്‍ച്ചയില്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.