ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകാരനെ പൊലീസ് വെടിവെച്ച് കൊന്നു

0
52


ജാര്‍ഖണ്ഡ്: മാവോയിസ്റ്റുകാരനെ പൊലീസ് വെടിവെച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ജനമൈത്രി പരിഷദ് എന്ന മാവോവാദി വിഭാഗത്തിന്റെ ഒളിപ്പോരാളിയാണ് കൊല്ലപ്പെട്ടത്.

ജെര്‍ ഗ്രാമത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായേക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ടയുടന്‍ മാവോവാദികള്‍ വെടിവെപ്പ് തുടങ്ങി. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് മാവോവാദി കൊല്ലപ്പെട്ടത്. ഒരു എ.കെ 47 തോക്കും എട്ട് റൈഫിളുകളും പൊലീസ് സ്ഥലത്തുനിന്ന് പിടിച്ചെടുത്തു.