ജിത്തുവിന്റെ കൊലപാതക കാരണം സംബന്ധിച്ച് കുടുതല്‍ വ്യക്തതയുണ്ടാവേണ്ടതുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

0
79

കൊല്ലം : കുണ്ടറയില്‍ പതിനാലുകാരന്‍ കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് കൊല്ലം സിറ്റി പൊലീ
സ് കമ്മീഷണര്‍ ശ്രീനിവാസ് .എ അറിയിച്ചു. ജിത്തുവിന്റെ പിതാവിന്റെ മാതപിതാക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജയമോള്‍ പറഞ്ഞതുപോലെ സ്വത്ത് തര്‍ക്കം തന്നെയാണോ കൊലപാതകത്തിന് കാരണം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കൊലപാതകത്തിന് മുന്നേ ജിത്തുവും ജയമോളും തമ്മില്‍ എന്താണ് സംസാരിച്ചതെന്നും അന്ന് എന്താണ് നടന്നതെന്ന കാര്യത്തിലും വ്യക്തത ആവശ്യമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ജിത്തുവിന്റെ മുത്തശ്ശിയേയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിന്റെ വീട്ടില്‍ പോയി വന്ന മകന്‍ അമ്മുമ്മ സ്വത്ത് തരില്ലായെന്ന് പറഞ്ഞതായി അറിയിച്ചു. തുടര്‍ന്ന് ജിത്തുവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയമോള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.