ഞായറാഴ്ചകളിലെ സൗജന്യവിളി ബി.എസ്.എന്‍.എല്‍ നിര്‍ത്തുന്നു

0
61

ഞായറാഴ്ചകളിലെ മുഴുവന്‍ സമയ സൗജന്യവിളി ബി.എസ്.എന്‍.എല്‍ നിര്‍ത്തുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഞായറാഴ്ചയിലും സൗജന്യവിളികള്‍ രാത്രി മാത്രമേ ഉണ്ടാവൂ. രാത്രിയിലെ സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെയാണ് ഞായറാഴ്ചകളിലെ സൗജന്യവിളിയും ബി.എസ്.എന്‍.എല്‍ നിര്‍ത്തുന്നത്.

രാത്രി ഒന്‍പതുമുതല്‍ രാവിലെ ഏഴുവരെ ബിഎസ്.എന്‍.എല്‍. ലാന്‍ഡ്, മൊബൈല്‍ നെറ്റ് വര്‍ക്കിലേക്ക് സൗജന്യമായി വിളിക്കാമായിരുന്നു. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനുകള്‍ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഈ തീരുമാനം. ഇതോടെ ലാന്‍ഡ് ലൈന്‍ ഉപേക്ഷിക്കുന്നത് ഉപഭോക്താക്കള്‍ നിര്‍ത്തി.

സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതില്‍ ബി.എസ്.എന്‍.എല്‍. യൂണിയനുകളില്‍ വലിയ എതിര്‍പ്പുണ്ട്. ഓഫറുകള്‍ കുറയുമ്പോള്‍ ജനം സ്ഥാപനത്തെ കൈവിടുമെന്ന ആശങ്കയാണവര്‍ക്ക്. റിലയന്‍സ് ജിയോ പോലുള്ള കമ്ബനികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ വരിക്കാരെ പിടിക്കുമ്ബോള്‍ ബി.എസ്.എല്‍.എല്‍. പ്രതിസന്ധിയിലാകുമെന്നാണ് അവര്‍ പറയുന്നത്. സൗജന്യങ്ങള്‍ കുറക്കുന്നതിനെതിരേ പരാതി നല്‍കാനുള്ള നീക്കത്തിലാണ് യൂണിയനുകള്‍.