ടൊവിനോ തോമസ് ചിത്രം ഗപ്പി വീണ്ടും തീയറ്ററുകളിലേയ്ക്ക്‌

0
75

ടൊവിനോ തോമസ് ചിത്രം ഗപ്പി വീണ്ടും തീയറ്ററുകളിലേയ്ക്ക്‌ എത്തുന്നു. നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഗപ്പി. ഈ മാസം 21നാണ് ചിത്രം വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നത്. ടൊവിനോ തോമസ് തന്നെയാണ് ഫെയസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

14 വയസ്സുകാരനായ കുട്ടിയെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് മാസ്റ്റര്‍ ചേതന്‍, ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയവരായിരുന്നു.

തിരുവനന്തപുരം- ശ്രീവിശാഖ് , എര്‍ണാകുളം- സവിത , മലപ്പുറം – നവീൻ എന്നീ തീയേറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.

തിരുനെല്‍വേലി, നാഗര്‍കോവില്‍, തിരുവനന്തപുരം, എറണാകുളം, ലഡാക്ക് എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം 2016 ജൂലൈ 29ന് ആണ് ആദ്യം തിയേറ്ററുകളിലെത്തിയിരുന്നത്. എന്നാല്‍ ചിത്രം തിയറ്ററുകളിൽ വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോവുകയും ചിത്രത്തിന്റെ സിഡിയിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു.

സിനിമ റീ റിലീസ് ചെയ്താല്‍ കാണാന്‍ ആളുണ്ടാകുമോ? എന്ന് ടോവിനോ തോമസ് ഫെയ്‌സ് ബുക്കിലൂടെ മുന്നേ ചോദിച്ചിരുന്നു. തീയറ്ററില്‍ ആസ്വദിക്കാന്‍ പോന്ന ക്വാളിറ്റിയില്‍ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും ഭൂരിപക്ഷം ആളുകളും കാണുന്നുണ്ട് അതിനാലാണ് ഈ ചോദ്യം ചോദിക്കാന്‍ കാരണമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.