തോമസ് ചാണ്ടിക്കെതിരായ അന്വേഷണം; വിജിലന്‍സ് സംഘത്തെ മാറ്റി

0
51

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. നിലവില്‍ കേസ് അന്വേഷിക്കുന്ന കോട്ടയം യൂണിറ്റിനു പകരം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയ സംഘത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നടപടി ക്രമത്തിന്റെ ഭാഗമായാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

അതിനിടെ, തോമസ് ചാണ്ടിക്കെതിരായ എഫ്ഐആർ അന്വേഷണസംഘം കോട്ടയം വിജിലൻസ് കോടതിയിൽ ഇന്നു സമർപ്പിച്ചു. ആലപ്പുഴ ലേക്പാലസ് റിസോർട്ടിലേക്കു റോഡുനിർമിച്ചെന്ന പരാതിയിൽ വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ഈ മാസം നാലിനായിരുന്നു നിർദേശം.