ധനുഷ് ചിത്രം മാരി 2-വിൽ ഇളയരാജ പാടുന്നു

0
71

ധനുഷ് നായകനാകുന്ന മാരി 2-വിൽ പ്രശസ്ത സംഗീത സം‌വിധായകൻ ഇളയരാജ പാടുന്നു. ഇളയരാജയുടെ മകൻ യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മാരി 2ല്‍ ഇളയരാജ പാടുന്നതായി സന്തോഷത്തോടെ പ്രഖ്യാപിക്കുന്നുവെന്ന് ധനുഷ് തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്.

ചിത്രങ്ങള്‍ സഹിതം ആണ് ധനുഷ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ഇതൊരു വലിയ അനുഗ്രഹമാണെന്നും വലിയ ആകാംക്ഷയിലാണ് തങ്ങളെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

 

മാരിയുടെ ആദ്യ ഭാഗത്തിനു ശേഷം ധനുഷും സംവിധായകന്‍ ബാലാജി മോഹനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മാരി 2. ഈ ചിത്രം നിർമ്മിക്കുന്നതും ധനുഷ് തന്നെയാണ്.

മാരി 2വില്‍ നായികയായി എത്തുന്നത് മലയാള ചിത്രം പ്രേമത്തിലൂടെയെത്തിയ സായ് പല്ലവിയാണ് . ആദ്യ ഭാഗത്തില്‍ കാജല്‍ അഗര്‍വാളായിരുന്നു നായിക. ടൊവിനോ തോമസാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ടോവിനോയും ധനുഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും മാരി 2. 2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. വരലക്ഷ്മി ശരത്കുമാറും നടന്‍ പ്രസന്നയും ചിത്രത്തില്‍ എത്തുന്നുണ്ട്.