പതിനാലുകാരന്റെ കൊലപാതകം: മൃതദേഹം കത്തിച്ചശേഷം അടര്‍ത്തിമാറ്റിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

0
66

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്നും കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്.

 

 

പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്ഥികളടക്കമുള്ള ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. രണ്ടുദിവസം മുന്‍പു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെയാണ് വീടിനു സമീപത്തെ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. വസ്തു തര്‍ക്കത്തിന്റെ പേരില്‍ അമ്മയാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 

കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ അവസ്ഥയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കുകയും മുഖം കരിഞ്ഞ് വികൃതമായ നിലയിലുമായിരുന്നു. മൃതദേഹം കത്തിക്കുന്നതിനു മുന്‍പ് വെട്ടിനുറുക്കിയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണു ജയമോള്‍ മൊഴിനല്‍കിയത്. ഇതു ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.