പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി നല്‍കിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസിനു പിഴ

0
44
New Delhi: Prime Minister Narendra Modi after inaugurating an exhibition titled “Swachchhagrah – Bapu Ko Karyanjali - Ek Abhiyan, Ek Pradarshani” organised to mark the 100 years of Mahatma Gandhi’s 'Champaran Satyagraha' at the National Archives of India in New Delhi on Monday. PTI Photo by Shahbaz Khan(PTI4_10_2017_000271A)

ലക്‌നൗ: പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി നല്‍കാതിരുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനു പിഴ. അലഹാബാദ് ഹൈക്കോടതിയാണ് 5,000 രൂപ പിഴ ചുമത്തിയത്. പ്രധാനമന്ത്രിയുടെ ഓഫിസിനു പുറമെ നിയമ മന്ത്രാലയത്തിനും പിഴ ചുമത്തിയിട്ടുണ്ട്.

സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടുകളില്‍ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. സിഎജി പ്രതിവര്‍ഷം സര്‍ക്കാരിന് അയ്യായിരത്തോളം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ട്. പത്തെണ്ണം മാത്രമാണു സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും ബാക്കി അവഗണിക്കുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം