മധുരക്കിഴങ്ങിന്റെ ഗുണങ്ങള്‍

0
213

പലതരം ധാതുക്കളുടെയും വിറ്റമിനുകളുടെയും നാരുകളുടെയും കലവറയാണ് മധുരക്കിഴങ്ങുകള്‍. അന്നജത്തിന്റെ ധാരാളിത്തമുള്ള മധുരക്കിഴങ്ങുകള്‍ക്ക് നേര്‍ത്ത പിങ്ക് നിറമുള്ള തൊലിയാണ് ഉള്ളത്. ഇവ പാകം ചെയ്‌തോ അല്ലാതെയോ കഴിക്കാം. ബീറ്റാ കരോട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ഇത് കഴിക്കുമ്പോള്‍ വിറ്റമിന്‍ എയായി മാറും.

ചര്‍മ്മത്തിന് ലഭിക്കുന്ന ഗുണങ്ങള്‍

  • ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കും

മധുരക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വേവിച്ച വെള്ളം കുപ്പിയില്‍ ഒഴിച്ച് തണുക്കാനായി റെഫ്രിജറേറ്ററില്‍ വെക്കുക. ഇത് പിന്നീട് ടോണറായി ഉപയോഗിക്കാം. ചര്‍മ്മത്തെ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.

  • ചര്‍മ്മത്തിലെ എണ്ണമയം കുറക്കും

നന്നായി വേവിച്ച മധുരക്കിഴങ്ങ് ഉടച്ച് തേനുമായി കലര്‍ത്തി മുഖത്ത് പുരട്ടുന്നത് എണ്ണമയം കുറയ്ക്കും.

  • കണ്ണിനടിയിലുണ്ടാകുന്ന കറുത്തപാടുകള്‍ ലഘൂകരിക്കും

മധുരക്കിഴങ്ങില്‍ ആന്തോസിയാനിന്‍ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. കറുത്തപാടുകളെ ലഘൂകരിക്കും. മധുരക്കിഴങ്ങ് ചെറിയ വട്ടത്തില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വെച്ചാല്‍ മതിയാകും.

  • മോയ്ചറൈസര്‍ ആയും ഉപയോഗിക്കാം

മധുരക്കിഴങ്ങ് വേവിച്ചത് അരക്കപ്പ് എടുക്കണം. ഇതിലേക്ക് തൈരും ഒരു സ്പൂണ്‍ ഓട്‌സും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച്പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം ചെറുചൂട് വെളളത്തില്‍ മുഖം കഴുകാം.
ആരോഗ്യത്തിനും മധുരക്കിഴങ്ങ്

  • വിറ്റമിന്‍ ഡി

ഒരു മധുരക്കിഴങ്ങ് ദിവസവും കഴിക്കുന്നത് ശരീരത്തിലെ വിറ്റമിന്‍ ഡിയുടെ അപാകത നികത്തുകയും എല്ലുകള്‍ ബലപ്പെടുത്തുകയും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

  • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

വിറ്റമിന്‍ സി അടങ്ങിയ മധുരക്കിഴങ്ങ് ചര്‍മ്മത്തെ ആരോഗ്യകരമാക്കുന്നതിനൊപ്പം രോഗപ്രതിരോധവ്യവസ്ഥയും ശക്തിപ്പെടുത്തും.

  • ഇരുമ്പിനാല്‍ സമ്പുഷ്ടം

വിളര്‍ച്ച തടയാനും ശ്വേതരക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശം സഹായിക്കും. കൂടാതെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കും.

  • ദഹനം വേഗത്തിലാക്കും

മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ഉപാപചയ പ്രക്രിയ വര്‍ദ്ധിപ്പിച്ച് ദഹനവ്യവസ്ഥയെ ക്രമീകരിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു.