മെസ്സി പെനാല്‍റ്റി പാഴാക്കി : ബാഴ്‌സിലോണയ്ക്ക്‌ തോല്‍വി

0
64

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വമ്പന്​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യു​ടെ അ​പ​രാ​ജി​ത കു​തി​പ്പി​ന് വി​രാ​മം. കോ​പ്പ ഡെ​ൽ​റേ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ട്ടത്

സീസണില്‍ ഒരു തോല്‍വി പോലും വഴങ്ങാതെ കുതിച്ച ബാഴ്സക്ക് എസ്പാന്യോളാണ് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ചത്.  മേലെന്‍ഡോയുടെ അവസാന നിമിഷ ഗോളാണ് തോല്‍വിലേയ്ക്ക് വഴി വച്ചത്. തുടര്‍ച്ചയായി 29 മത്സരങ്ങള്‍ വിജയിച്ചു മൂന്നേറുന്ന ബാഴ്സയുടെ വിജയക്കുതിപ്പാണ് ഇതോടെ അവസാനിച്ചത്. കളിക്കിടയില്‍ കിട്ടിയ പെനാല്‍റ്റി മെസ്സി പാഴാക്കി. 0-0എന്ന സ്‌കോറില്‍ നില്‍ക്കുമ്പോളാണ് മെസ്സി പെനാല്‍റ്റി പാഴാക്കിയത്.

ഇ​തോ​ടെ 29 മ​ത്സ​ര​ങ്ങ​ളി​ലെ പ​രാ​ജ​യ​മ​റി​യാ​തെ​യു​ള്ള ബാ​ഴ്സ​യു​ടെ തേ​രോ​ട്ട​ത്തി​ന് അ​വ​സാ​ന​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 16ന് ​സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നോ​ടാ​ണ് ബാ​ഴ്സ ഇ​തി​നു മു​ന്പ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കോ​പ്പ ഡെ​ൽ​റേ​യി​ൽ 1970നു​ശേ​ഷം ബാ​ഴ്സ എ​സ്പാ​ന്യോ​ളി​നോ​ടു തോ​റ്റി​ട്ടി​ല്ല. ജ​നു​വ​രി 25ന് ​നൗ​ക്യാ​ന്പി​ലാ​ണ് ര​ണ്ടാം​പാ​ദ മ​ത്സ​രം.