യു.പിയില്‍ പൊലീസിന്റെ വെടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചു

0
60

ലക്‌നൗ: പൊലീസിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി എട്ടു വയസുകാരന്‍ മരിച്ചു. മഥുരയിലെ മോഹന്‍പുര ഗ്രാമത്തിലാണ് സംഭവം. മഥുര ഭാഗത്ത് വിവിധ കേസുകളില്‍പ്പെട്ട പ്രതികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ ഹൈവേ പൊലീസിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മാധവ് ഭരത്ദ്വാജ് എന്ന കുട്ടിയാണ് മരിച്ചത്.

ആക്രമണത്തിന് ഒരുങ്ങുന്നതിന്റെ മുന്നോടിയായി തോക്കില്‍ ബുള്ളറ്റ് നിറയ്ക്കുന്നതിനിടയിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഗ്രമാവാസികള്‍ പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കാതിരെ നടപടി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.