റിലീസിനൊരുങ്ങി ‘ആമി’: ട്രെയിലര്‍ പുറത്ത്‌

0
83

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ‘ആമി’ യുടെ ട്രെയിലര്‍ പുറത്ത്. ചിത്രീകരണത്തിന് മുമ്പ് തന്നെ പല വിവാദങ്ങളും ‘ആമി’ യോടൊപ്പം കൂടിയിരുന്നു. മാധവിക്കുട്ടിയെ അഭ്രപാളിയിലെത്തിക്കാന്‍ സംവിധായകന്‍ കമല്‍ ആദ്യം കണ്ടെത്തിയ വിദ്യാ ബാലന്റെ സിനിമയില്‍ നിന്നുള്ള പിന്മാറ്റവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എല്ലാ പ്രതിസന്ധികള്‍ക്കും ഒടുവില്‍ ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുകയാണ് മഞ്ജുവാര്യര്‍ നായികയായെത്തുന്ന ‘ആമി’.