പ്രവീണ്‍ തൊഗാഡിയയെ പരിഹസിച്ച് എന്‍എസ് മാധവന്‍

0
47

വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ പരിഹസിച്ച് എന്‍എസ് മാധവന്‍. ‘തൊഗാഡിയ എല്ലായ്‌പോഴും ഒരു ഭീരുവാണ് ‘ എന്ന്‌ ഒരു പഴയ അനുഭവം ഓര്‍ത്തെടുത്ത് എന്‍എസ് മാധവന്‍ പറയുന്നു.

എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്

‘ പാട്‌ന വിമാനത്താവളത്തിന്റെ ഒരു ജനലിലാണ് തൊഗാഡിയയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ നില്‍ക്കുന്നത്. ജനലിലൂടെ നോക്കുമ്പോള്‍ കാണുന്നത് അദ്ദേഹം വിമാനത്തിന്റെ അവസാനത്തെ പടിയില്‍ നില്‍ക്കുന്നതാണ്. അന്നത്തെ പാട്‌ന കളക്ടര്‍ അന്തരിച്ച ഡോ. ഗൗതം ഗോസ്വാമി ബിഹാറില്‍ കാലുകുത്തുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു. ഉത്തരവ് വന്നതും യാതൊരു ചോദ്യവുമില്ലാതെയാണ് അദ്ദേഹം മടങ്ങിയത്. എല്ലാക്കാലത്തും തൊഗാഡിയ ഒരു ഭീരുവായിരുന്നു’ എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നത്.