ശ്രീജീവിന്റെ മരണം: കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍

0
65

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ യുവാവ് പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന പോലീസ് കംപ്ലയിന്റിസ് അതോറിറ്റിയുടെ ഉത്തരവിനെതിരെയും ഇവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുന്നതിനെതിരെയാണ് പോലീസുകാര്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നത്. ഈ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശ്രീജീവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 770 ദിവസം പിന്നിട്ടു. സമരത്തിന് ജനപിന്തുണയേറിയതോടെയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും