സിപിഎം സമ്മേളനത്തിനിടെ പി.കെ.ഗുരുദാസന്‍ കുഴഞ്ഞുവീണു

0
51

കൊച്ചി: സിപിഎം പ്രതിനിധി സമ്മേളനത്തിനിടെ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ഗുരുദാസന്‍ കുഴഞ്ഞുവീണു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിനിടെ വേദിയില്‍ ഇരിക്കുകയായിരുന്ന അദ്ദേഹം പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.