സ്വകാര്യ ബസുടമകള്‍ ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

0
69

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ്ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. കിലോമീറ്റര്‍ ചാര്‍ജ്ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ച് രൂപയായും വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.