അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ്: സിംബാബ്‌വെയെക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

0
78

 

ബേ ഓവല്‍: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ 155 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ 154 റണ്‍സിന് പുറത്തായി. തുടര്‍ന്ന് 155 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ തന്നെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 59 പന്തുകളില്‍ 90 റണ്‍സ് നേടിയ ഷബ്മാന്‍ ഗില്ലിന്റെയും 73 പന്തുകളില്‍ 56 റണ്‍സ് നേടിയ എച്ച്.എം ദേശായിയുടെയും ഇന്നിംഗ്‌സുകളുടെ ബലത്തിലാണ് ഇന്ത്യ അനായസ വിജയം സ്വന്തമാക്കിയത്. 36 റണ്‍സ് നേടിയ മില്‍ട്ടണ്‍ ശുംഭ ആണ് സിംബാബ്‌വെ നിരയിലെ ടോപ് സ്‌കോറര്‍. 31 റണ്‍സോടെ ലിയാം നിക്കോളസും 30 റണ്‍സോടെ വെസ്ലേ മാധവേരെയും ചെറുത്തുനില്ക്കാന്‍ ചെറിയൊരു ശ്രമം നടത്തിയെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഇന്ത്യയ്ക്കായി അങ്കുല്‍ സുധാകര്‍ റോയ് 4 വിക്കറ്റ് നേടി. ടൂര്‍ണ്ണമെന്റില്‍ ഇതുവരെയും തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യന്‍ ടീം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.