എംഎല്‍എമാരുടെ അയോഗ്യത: കമ്മീഷന്‍ നടപടി ബിജെപിയ്ക്കും പ്രധാനമന്ത്രിയ്ക്കും വേണ്ടിയാണെന്ന് എഎപി

0
43

ന്യൂഡല്‍ഹി: ഇരട്ട പദവി വിഷയത്തില്‍ 20 പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി. ബിജെപിയ്ക്കും പ്രധാനമന്ത്രിയ്ക്കും വേണ്ടിയാണ് കമ്മീഷന്റെ ഈ നടപടിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. എം.എല്‍.എമാരില്‍ നിന്നും ആരും തന്നെ ഇത്തരത്തില്‍ പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വ്യക്തമാക്കിയ പാര്‍ട്ടി നേതൃത്വം കമ്മീഷന്‍ നടപടിയെ നിയമപരമായി നേരിടുമെന്നും അറിയിച്ചു.